Thus, notification of GATE 2014 is out. As anticipated in the post ‘Changes in GATE 2014‘, there are some changes in the examination style. Following gives information on the same.
Official website: http://gate.iitkgp.ac.in/gate2014
Disclaimer: The author will not have any responsibility over damages due to incorrect/incomplete information presented as under.
The content below was written by me and published by Malayala Manorama, on July 10, 2013. The direct link (might expire after some days) is: http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14495315&tabId=10&BV_ID=@@@
GATE 2014
രാജ്യത്തെ എഞ്ചിനീയറിംഗ് രംഗത്തെ പോസ്റ്റ് ഗ്രാജുവേറ്റ് അഡ്മിഷനു വേണ്ടിയുള്ള ‘ഗേറ്റ് 2014’ (GATE – Graduate Aptitude Test in Engineering) പരീക്ഷക്കുള്ള നോടിഫിക്കേഷന്‍ പുറത്തിറങ്ങി. എം. ടെക്/എം. എസ് മുതലായ കോഴ്സുകളുടെ പ്രവേശനത്തിനായി നടത്തപ്പെടുന്ന ഗേറ്റിന്റെ നടത്തിപ്പ് ചുമതല ഈ വര്‍ഷം ഐ.ഐ.ടി ഖരഗ്പൂരിനാണ്. രാജ്യത്തെ ഐ. ഐ. ടികള്‍, ഐ. ഐ. എസ്. സി., എന്‍. ഐ ടികള്‍ മുതലായ മുന്‍ നിര സ്ഥാപനങ്ങളിലും, കേന്ദ്ര-സംസ്ഥാന നിയന്ത്രണങ്ങളിലുള്ള സ്ഥാപനങ്ങളിലും എഞ്ചിനീയറിംഗ് ബിരുദാനന്തരബിരുദപഠനത്തിനും, ഡയറക്റ്റ് പിഎച്ഡി കോഴ്സുകള്‍ക്കും മറ്റും ഗേറ്റ് മുഖേനയാണ് പ്രവേശനം. ഇത് കൂടാതെ, ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റെര് മുതലായ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത എഞ്ചിനീയറിംഗ് ജോലികള്‍ക്ക് ഗേറ്റ് റാങ്ക് ആണ് മാനദണ്ഡം. അതായത്, ഉന്നതപഠനത്തിന് മാത്രമല്ല, ഉയര്‍ന്ന ജോലി നേടുവാനും ഗേറ്റ് സഹായകമാകും എന്ന് ചുരുക്കം.
ഗേറ്റ് 2014 പരീക്ഷയുടെ വിശേഷങ്ങള്‍ ചുവടെ:
പരീക്ഷ യോഗ്യത
ബി. ഇ./ബി.ടെക് ബിരുദമോ, തത്തുല്ല്യമോ, എം.എ/എം.എസ്.സി/എം.സി.എ. ബിരുദമോ തത്തുല്ല്യമോ ആണ് ഗേറ്റിനുള്ള അടിസ്ഥാന യോഗ്യത. മറ്റ് യോഗ്യതകള്‍ക്ക് ഗേറ്റ് 2014 ന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന വര്‍ഷ വിദ്യാര്ധികളും പരീക്ഷക്ക് യോഗ്യരാണ്. പക്ഷെ, പ്രീ-ഫൈനല്‍ വര്ഷക്കാര് യോഗ്യരല്ല.
Back to topപരീക്ഷ വിഷയങ്ങള്‍
ആകെ 21 വിഷയങ്ങളാണ് ഗേറ്റ് 2014 ല്‍ ഉള്ളത്. ഇവയില്‍ ഒരു വിഷയത്തിനു മാത്രമേ ഒരാള്‍ക്ക് അപേക്ഷ നല്കുവാന് കഴിയൂ. കഴിഞ്ഞ വര്‍ഷം പതിനഞ്ചോളം വിഷയങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയും, മറ്റുള്ളവയ്ക്ക് ഓ. എം. ആര് പരീക്ഷയും ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി 21 വിഷയങ്ങളും ഓണ്‍ലൈന്‍ ആയാണ് നടത്തുന്നത് (ഓണ്‍ലൈന്‍ എന്നാ പദപ്രയോഗം തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. ‘കമ്പ്യൂട്ടര്‍ ബേസ്ഡ ടെസ്റ്റ്’ എന്നതാണ് യഥാര്‍ത്ഥ പ്രയോഗം. ഇപ്പോള്‍, ‘ക്യാറ്റ്’ പരീക്ഷ ഈ രീതിയാണ് അവലംബിക്കുന്നത്. പരീക്ഷാര്തികള് അതാത് സെന്ററുകളില്‍ ചെന്ന് അവിടെ സജ്ജമാക്കിയിരിക്കുന്ന കമ്പ്യൂട്ടര്‍ മുഖേന പരീക്ഷ എഴുതുന്നതാണ് ഈ രീതി).
Back to topഅപേക്ഷകള്‍
കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ അപേക്ഷകള്‍ അതാതു സോണല്‍ ഓഫീസുകളുടെ ഗേറ്റ് വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി തന്നെ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോയും, സ്കാന്‍ ചെയ്ത ഒപ്പും അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഫോട്ടോ ഒട്ടിച്ച്, ഒപ്പ് വച്ചതിനു ശേഷം, വേണ്ടതായ രേഖകളോടൊപ്പം അതാതു സോണല്‍ ഓഫീസിലേക്ക് അയച്ചു കൊടുക്കണം. ഗേറ്റ് 2014 ന്റെ ഓഫ്ലൈന് അപേക്ഷാഫോം വിതരണം ചെയ്യുന്നതല്ല. അതുപോലെ തന്നെ, അഡ്മിറ്റ് കാര്‍ഡും ഓണ്‍ലൈന്‍ ആയി തന്നെ ലഭിക്കും. ഇത് ഡൌണ്‍ലോഡ് ചെയ്തു വേണം പരീക്ഷക്ക് പോകുവാന്‍. . ഇതോടൊപ്പം ഒരു തിരിച്ചറിയല്‍ രേഖയും കൂടെ കരുതണം. ഈ രേഖയുടെ വിവരങ്ങള്‍ അപേക്ഷാ സമയത്ത് തന്നെ നല്‍കുകയും വേണം.
Back to topപരീക്ഷ തീയ്യതി, സമയം
ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് രണ്ടുവരെയുള്ള സമയത്തെ ഒന്നിടവിട്ട വാരാന്ത്യങ്ങളില്‍ (ശനി, ഞായര്‍ ദിവസങ്ങളില്‍ ) ആണ് പരീക്ഷ നടത്തപ്പെടുക. ചില വിഷയങ്ങള്‍ക്ക് ഒന്നിലധികം സെഷനുകള്‍ ഉണ്ടാകും. കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ പുറത്തു വരും.
Back to topപരീക്ഷ
കഴിഞ്ഞ വര്‍ഷം വരെ പരിപൂര്‍ണ്ണമായും മള്ടിപ്പിള് ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി അവയോടൊപ്പം സംഖ്യകള്‍ ഉത്തരങ്ങളായി വരുന്ന ചോദ്യങ്ങളും ഉണ്ടാകും (ഈ ചോദ്യങ്ങള്‍ക്ക് ചോയ്സുകള്‍ ഉണ്ടാകില്ല). പരീക്ഷാര്തികള് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പരീക്ഷാസ്ക്രീനില് തന്നെ ഉള്ള വിര്‍ച്വല്‍ കീബോര്‍ഡിലൂടെ നല്‍കണം..
Back to topകൂടുതല്‍ വിവരങ്ങള്‍ക്ക്
വളരെ പരിമിതമായ വിവരങ്ങള്‍ മാത്രമേ ഔദ്യോഗികമായി ഐ.ഐ.ടി. ഖരഗ്പൂര്‍ പുറത്തുവിട്ടിട്ടുല്ലൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ ഗേറ്റ് 201 വെബ്സൈറ്റ് സന്ദര്‍ശിക്കുക: http://gate.iitkgp.ac.in/gate2014
Back to top
ഗേറ്റ് 2014 – പ്രധാന മാറ്റങ്ങള്‍
|
Back to top
ഓര്‍മിക്കേണ്ട തീയ്യതികള്‍
|