How to Choose Engineering Colleges and Branches in Kerala?

This is an article written by me and published by Manorama Online in the “Education News” section, on May 28, 2013. Kindly share it with your friends, who might benefit.

Manorama Online - Education & Jobs - Campus Updates Article by Arunanand T A on Engineering Education in Kerala

A snapshot of the article on selection of Engineering colleges and branches in Kerala

Direct URL to Manorama News: http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14163335&tabId=10&BV_ID=@@@ (might expire after some days, as Manorama doesn’t archive news).

 

എഞ്ചിനീയറിംഗ്-ഏത്, എങ്ങനെ?

ടി. എ. അരുണാനന്ദ്

അങ്ങനെ എഞ്ചിനീയറിംഗ് എന്ട്രന്‍സ് പരീക്ഷാഫലവും പുറത്തു വന്നു. ഇനി ഓപ്ഷന്‍ രേജിസ്ട്രശന്‍,അല്ലോട്മെന്റ്റ്, അഡ്മിഷന്‍… അങ്ങനെ നീണ്ട ഒരു പ്രക്രിയക്ക് തുടക്കമാവുകയാണ്. പരീക്ഷയൊക്കെ എഴുതിക്കഴിഞ്ഞു നല്ല റാങ്ക് ഒക്കെ വാങ്ങിയെങ്കിലും, കോഴ്സ്, കോളേജ് തിരഞ്ഞെടുപ്പ് പലര്‍ക്കും ഒരു പേടിസ്വപ്നമാണ്. യഥാര്‍ത്ഥത്തില്‍ അല്പം ശ്രമകരമായ ഒരു കാര്യം തന്നെയാണ് ഇത് എന്ന് സമ്മതിക്കേണ്ടി വരും. നല്ല റാങ്ക് കിട്ടിയാല്‍ മാത്രം പോര. കോളേജിലും’ അഡ്മിഷന്‍ നേടുക എന്നത് എല്ലാ വിധ്യര്തികളുടെയും സ്വപ്നമാണ്. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് ഈ തിരഞ്ഞെടുപ്പ് ചിലപ്പോഴെങ്കിലും പാളിപ്പോകാറുണ്ട്. ഈ വിഷയത്തില്‍ അവിദഗ്ദ്ധരായവരില്‍ നിന്നും ഉപദേശം സ്വീകരിക്കുക എന്നാ ആത്മഹത്യാപരമായ കാര്യമാണ് ആദ്യം ഒഴിവാക്കേണ്ടത്. നിങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണവും ആധികാരികവുമാണെന്ന് ഉറപ്പു വരുത്തെണ്ടതുണ്ട്.

അടുത്ത ചോദ്യം ഇതാണ് : “നല്ല കോഴ്സ്, നല്ല കോളേജ് എന്നിവ തെരഞ്ഞെടുക്കുന്നതിലെ മാനദന്ദങ്ങള്‍ എന്തൊക്കെയാണ്”, “ഈ വിവരങ്ങള്‍ എവിടെ നിന്നും ലഭിക്കും”. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് താഴെ കൊടുക്കുന്നത്.

1. കോഴ്സ്

‘എളുപ്പം ജോലി കിട്ടുന്ന ബ്രാഞ്ച് ഏതാണ്?’ വിധ്യാര്തികളും ചോദിക്കുന്ന ചോദ്യമാണ് ഇത്. പലപ്പോഴും വിഷമത്തോടെയാണ് മറുപടി പറയേണ്ടി വന്നിട്ടുള്ളത്. പഠിക്കുന്ന വിഷയത്തിന്റെ ജോലി സാധ്യത പ്രധാനമായ ഒരു കാര്യം തന്നെ ആണ്. പക്ഷെ അതിനെക്കാള്‍ ഉപരി കുട്ടിയുടെ താല്പര്യത്തിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടത്. അയല്‍വീടിലെ കുട്ടി കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചു ആറക്ക ശമ്പളം  വാങ്ങുന്നു എന്നുപറഞ്ഞു തന്റെ കുട്ടിയോടും കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചാല്‍ മതി എന്നു ഉപദേശിക്കുന്ന മാതാപിതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കലും അനുവദിച്ചു കൂടാത്ത ഒരു പ്രവനതയാനിത്. എഞ്ചിനീയറിംഗില്‍  ലഭ്യമായ ബ്രാന്ച്ചുകളെ പറ്റി കുട്ടി മനസിലാക്കട്ടെ. എന്നിട്ട് അവനാണ്/അവളാണ് തീരുമാനിക്കേണ്ടത് തനിക്കു താല്പര്യം ഉള്ള വിഷയം ഇതാണ് എന്നുള്ളത്. കുട്ടിയുടെ താല്പര്യ പ്രകാരം തെരഞ്ഞെടുത്ത വിഷയമാണെങ്കില്‍ മാത്രമേ നാലുവര്‍ഷക്കലാതെ പഠനം അവര്‍ക്ക് ആസ്വദിക്കാനും, അനുഭവിക്കാനും കഴിയൂ. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ താല്പര്യമുള്ളയാളെ കെമിക്കല്‍ എഞ്ചിനീയറിംഗ് പഠിപ്പിക്കാന്‍ വിട്ടാല്‍ എങ്ങിനെ ഇരിക്കും! പഠനം വളരെ വിരസമാകും എന്നു മാത്രമല്ല, ഒരു പക്ഷെ കോഴ്സ് തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും വരില്ല. അത് കൊണ്ട്, ഓപ്ഷന്‍ നല്‍കുന്ന സമയത്ത് നിങ്ങള്‍ ഇഷ്ടപ്പെടുന്ന വിഷയത്തിന്റെ ക്രമമാണ് പ്രധാനം. ആ വിഷയം പഠിപ്പിക്കുന്ന കോളേജുകളെ മുന്ഗണന ക്രമത്തില്‍ തരം തിരിക്കുന്നതിലാണ് നിങ്ങളുടെ വിജയം.

2. കോളേജ്

കൊല്ലെജിനു അംഗീകാരം ഉണ്ട് എന്ന് ആദ്യം തന്നെ ഉറപ്പു വരുത്തുക. എല്ലാ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും എ.ഐ.സി.ടി.ഇ. അന്ഗീകരിച്ചതും, ഏതെങ്കിലും യൂനിവേഴ്സിട്ടിയുമായി അഫ്ഫിളിയെറ്റ് ചെയ്തതോ, കല്‍പ്പിത യുനിവേഴ്സിട്ടിയായി പ്രഖ്യാപിക്കപ്പെട്ടതോ () ആയിരിക്കണം. വിദ്ധ്യാര്തികള്‍, പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളില്‍ പഠനത്തിനു പോകുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വെക്കേണ്ടതുണ്ട്. ഇത് കൂടാതെ സുപ്രധാനമായ മറ്റു ചില ഖടകങ്ങളും കോളേജ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കെണ്ടാതുണ്ട്. അവ താഴെ പറയുന്നു:

a. ഫാക്കല്ടി: ഒരു കോളേജിന്റെ വിജയത്തിന് ചുക്കാന്‍ പിടിക്കുന്നത് ആത്യന്തികമായി അവിടുത്തെ അധ്യാപകരാണ്. നിങ്ങളുടെ വിഷയത്തിലെ അധ്യാപകരുടെ നിലവാരം വിലയിരുത്തുകയാണ് ആദ്യം വേണ്ടത്. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത, പബ്ലികേഷന്‍സ് അഥവാ ഗവേഷണ പഠനങ്ങള്‍ , അവര്‍ ഏതു സ്ഥാപനങ്ങളില്‍ നിന്നാണ് യോഗ്യത നേടിയത്, അധ്യാപന പരിചയം, തുടങ്ങിയ മാനടന്ദങ്ങള്‍ കൃത്യാമായി നോക്കണം. പി. എച്ഡി. ബിരുദവും, എം. ടെക് ബിരുടവുമുള്ള അധ്യാപകരുടെ എണ്ണവും, പരിചയ സമ്പന്നതയും പ്രത്യേകം ശ്രദ്ധിക്കണം.

b. ഇന്ഫ്രസ്ട്രക്ചര്‍ : അടുത്ത, അല്ലെങ്കില്‍ അത്രയും തന്നെ, പ്രധാനപ്പെട്ട ഖടകമാണ് കോളേജിലെ അടിസ്ഥാന സൌകര്യങ്ങള്‍. ആവശ്യമുള്ള ക്ലാസ്സ്‌ മുറികള്‍, ലാബുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വേണ്ടത്രയുണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ, ഹോസ്റ്റല്‍ ലഭ്യതയും കണക്കിലെടുക്കാം.

c. യൂനിവേഴ്സിടിയും സിലബസ്സും: ഏതു യൂനിവേഴ്സിടിയിലാണ് സ്ഥാപനം അഫ്ഫിളിയെറ്റ് ചെയ്തിട്ടുള്ളത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം അതാത് യൂനിവേഴ്സിടികളിലെ സില്ലബസ്സും പരിഗണിക്കണം. ഇതിനായി വിവിധ യൂനിവേഴ്സിടികളില്‍ പഠിച്ചിറങ്ങിയ വിസ്വസനീയരായ മുന്‍-വിധ്യാര്തികളുടെ സഹായം തേടാം.

d. റിസള്‍ട്ട്‌: നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥാപനം അക്കാദമിക നിലവാരം പുലര്ത്തുന്നവയാണോ എന്നും പരിശോധിക്കണം. ഇതിനായി മുന്‍ വര്‍ഷങ്ങളിലെ റിസള്‍ട്ട്‌-ഉം പരിശോധിക്കാം. ഉദാഹരണത്തിന്, കൊച്ചിന്‍ യൂനിവേഴ്സിടിയില്‍ പരീക്ഷഫലത്തിന്റെ  വര്‍ഷങ്ങളായി മുന്‍പില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളാണ് ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ്-ഉം, തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്-ഉം. ഈ മാനദണ്ഡം ഒരു പരിധി വരെ കോളേജ്-ന്റെ ഔന്നത്യത്തെ കാണിക്കുന്നു. ഇത്തരം വിവരങ്ങള്‍ അതാത് യൂനിവേഴ്സിടിയുമായി ബന്ധപ്പെട്ടാല്‍ ലഭിക്കുന്നതാണ്.

e. പാട്യ-പാട്യെതര വിഷയങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ : പരീക്ഷ ഫലങ്ങള്‍ കോളേജ്-ന്റെ ഒരു മുഖം മാത്രമേ നമുക്ക് കാണിച്ചു തരുന്നുള്ളൂ. അതോടൊപ്പം തന്നെ, പാട്യ-പാട്യെതര വിഷയങ്ങളില്‍ അതാതു കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തണം. പഠന പ്രൊജെക്ടുകള്‍ , സാമൂഹിക പരിഗണനകള്‍, കലാ-കായിക പ്രകടനങ്ങള്‍ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം.

f. അക്ക്രെഡിട്ടെഷന്‍, അന്ഗീകാരങ്ങള്‍ : നാക്, നഭ തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങള്‍ ചില മാനടന്ദങ്ങള്‍ വച്ചുകൊണ്ട് കൊല്ലെജുകളിലെ ഡിപ്പാര്‍ട്ട്മെന്റുകളെ വിലയിരുത്തുകയും ഗ്രേഡുകള്‍ നല്‍കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അന്ഗീകാരങ്ങള്‍ നേടിയ സ്ഥാപനമാണോ എന്ന് പരിശോധിക്കുക. ഇതും ഒരു പരിധി വരെ സ്ഥാപനത്തിന്റെ മേന്മയെ കാണിക്കുന്നു.

g. ലാസ്റ്റ് റാങ്ക് വിവരങ്ങള്‍ : കഴിഞ്ഞ വര്‍ഷത്തെ അതാതു കോളേജിലെ അവസാന റാങ്ക് വിവരങ്ങള്‍ എന്ട്രന്‍സ് കമ്മിഷനരുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഇക്കാര്യങ്ങള്‍ നിങ്ങളുടെ തീരുമാനത്തെ ഒരു പരുധിവരെ എളുപ്പമാക്കിയെക്കം.

h. ക്യാമ്പസ്‌ ഇന്റര്‍വ്യൂ സാദ്ധ്യതകള്‍ : പഠന സമയത്ത് തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകളെ കുറിച്ച് ആരായുക. എല്ലാ കൊല്ലെജുകളും തന്നെ “പ്ലസേമെന്റ്റ് പോര്ടലുകള്‍” തയ്യരക്കിയിട്ടുണ്ടാകും. ഈ പോര്ടലുകളില്‍ നിന്ന് (ഇതിലേക്കുള്ള ലിങ്ക് അതാത് സ്ഥാപനങ്ങളുടെ വെബിസ്റ്റില്‍ ലഭ്യമാണ്) മുന്‍വര്‍ഷങ്ങളില്‍ കോളേജ് സന്ദര്‍ശിച്ച കമ്പനികളുടെ വിവരങ്ങളും, ജോലി വിവരങ്ങളും ശേഖരിക്കുക.

i. പൂര്‍വവിദ്യാര്‍ഥികള്‍ : തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളിലെ പൂര്‍വ വിദ്ധ്യാര്തികള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു. എത്ര പേര്‍ ഏതൊക്കെ നിലയില്‍ ആണ് ഉള്ളത്, എത്ര പേര്‍ ഉപരി പഠനത്തില്‍ ഏര്‍പ്പെട്ടു, തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുക (നിലവാരമുള്ള ഒരു കോളേജിന്റെ വെബ്‌സൈറ്റില്‍ ഇത്തരം വിവരങ്ങളും കൊടുത്തിരിക്കും). ഇക്കാര്യങ്ങളൊക്കെ തന്നെ ആ സ്ഥാപനത്തിന്റെ ‘ഉല്‍പ്പന്നങ്ങളായ’ വിധ്യാര്തികളുടെ ഗുനമെന്മയെ സൂചിപ്പിക്കുന്നവയാണ്.

j. ക്യാമ്പസ്‌ അന്തരീക്ഷം: പഠന സഹായകമായ ഒരു അന്തരീക്ഷം സ്ഥാപനത്തില്‍ നില നില്ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക. പഠനത്തെ തടസപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്ന ഒരു കാമ്പസിലെ പഠനം ചിലപ്പോള്‍ ദുരിത പൂര്ന്നമയെക്കം.

3. വിവരങ്ങള്‍ എവിടെ നിന്ന്?

a. കോളേജുകളുടെ വെബ്‌സൈറ്റില്‍ നിന്ന്: എല്ലാ കോളേജുകളും  അവരുടെ വെബ്‌സൈറ്റില്‍ ‘മന്റെട്ടറി ഡിസ്ക്ലോഷര്‍ ‘ എന്ന ഒരു വിവര സംഹിത പ്രദര്‍ശിപ്പിച്ചിരിക്കും. ആ ഡോകുമെന്റില്‍ നിന്ന് കോളേജിനെയും, കോഴ്സുകളെയും സംബന്ധിക്കുന്ന ഏറ്റവും പുതിയതും ആധികാരികവുമായ വിവരങ്ങള്‍ ഉണ്ടാകും.

b. എന്ട്രന്‍സ് കമ്മിഷനരുടെ വെബ്‌സൈറ്റില്‍ നിന്ന് (http://www.cee-kerala.org)

c. കോളേജിലെ മുന്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുക വഴി

d. കോളേജിലെ അധ്യാപകരുമായി സംസാരിക്കുക വഴി

e. ബന്ധപ്പെട്ട വ്യവസായ മേഖലയിലെ (Industry) വിദഗ്ദ്ധരുമായി ബന്ധപ്പെട്ട്

f. കോളേജ് നേരിട്ട് സന്ദര്‍ശിക്കുക വഴി

4. മറ്റു നിര്‍ദേശങ്ങള്‍

a.  സ്വന്തം താല്‍പര്യവും, കഴിവും മാത്രം കണക്കിലെടുത്ത് വേണം ഓപ്ഷന്‍ നല്‍കുവാന്‍. പ്ലസ്‌ ടുവിന് കൂടെ പഠിച്ച കൂട്ടുകാരന്‍/കൂട്ടുകാരി ചേരുന്ന കോളേജിലെ ഞാനും ചേരു എന്നാ വാശി ഉപേക്ഷിക്കണം!

b.  ചിലര്‍ക്കെങ്കിലും വീടിനടുത്തുള്ള കോളേജില്‍ പഠിക്കണം എന്ന ആഗ്രഹം ഉണ്ടാകാം. ചിലപ്പോഴൊക്കെ വീടിലെ സാഹചര്യങ്ങളും ഇതിനു കാരണമായേക്കാം. എങ്കില്‍ തന്നെയും, ഈ പരിഗണന മൂലം നിങ്ങളുടെ ഭാവി അപകടത്തിലാകുന്നില്ല എന്ന് ഉറപ്പു വരുത്തുക; അതായത്, വീടിനടുത്തെന്നു കരുതി ഒരു മോശം കോളേജില്‍ ചേര്‍ന്ന് പഠിക്കാതിരിക്കുക.

c.  പല മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളില്‍ വഞ്ചിതരാകതിരിക്കുക. പരസ്യങ്ങളുടെ നിജസ്ഥിതി വിലയിരുത്തിയതിനു ശേഷം മാത്രം പ്രവര്‍ത്തിക്കുക.

d.  മാതാപിതാക്കളോട് ഒരു വാക്ക്: നിങ്ങള്ക്ക് നഷ്ട്ടപ്പെട്ട മോഹങ്ങളും മറ്റും മക്കളുടെ മേല്‍ അടിചെല്‍പ്പിക്കതിരിക്കുക. അത് പോലെ തന്നെ, അയാള്‍ വീടിലെ കുട്ടി എഞ്ചിനീയര്‍ ആയി എന്ന പേരില്‍, ദുരഭിമാനത്തിന്റെ പേരില്‍ , താല്പര്യമില്ലാത്ത ഒരു കുട്ടിയേയും എഞ്ചിനീയറിംഗിന് ചേര്‍ക്കാതിരിക്കുക. കുട്ടികളെ അവരുടെ വഴിക്ക് വിടുക. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി എഞ്ചിനീയറിംഗിന് ചേര്‍ന്ന് മിക്ക വിഷയങ്ങള്‍ക്കും തോറ്റു മനസ് തകര്‍ന്നിരിക്കുന്ന എത്രയോ വിധ്യാര്തികലുണ്ട് നമ്മുടെ നാട്ടില്‍ . അവരുടെ കൂട്ടത്തില്‍ നിങ്ങളുടെ മകനെയും/മകളെയും കൂടി ചേര്‍ക്കാതിരിക്കുക. അവന്‍/അവള്‍ അവരുടെ താല്‍പര്യങ്ങളില്‍ ജീവിക്കട്ടെ. ജീവിതം ഒരു ആഖോഷമാക്കട്ടെ.

ഓര്‍ക്കുക

നിങ്ങള്‍ എന്ട്രന്‍സ് പരീക്ഷക്ക്‌ തയ്യരെടുതത്തിന്റെ അതെ ഗൌരവത്തില്‍, ഒരുപക്ഷെ അതിനേക്കാള്  ഏറെ ഗൌരവത്തോടെ സമീപ്പിക്കേണ്ട കാര്യങ്ങളാണ് മുകളില്‍ പറഞ്ഞവ. ഓണ്‍ലൈന്‍ അല്ലോട്മെന്റ്റ് തുടങ്ങുവാന്‍ ഇനിയും സമയമുണ്ട്. അതിനിടയില്‍ ഇക്കാര്യങ്ങളെ കുറിച്ച് ഗൌരവമായ ഒരു പഠനം സ്വയം നടത്തേണ്ടതുണ്ട് – ഒരു സുദീര്ഖമായ പഠനം. വിജയാസംസകള്‍ !

* * *

Download PDF belowEngineering Education in Kerala – Which and How