New Generation Political Critics – A Slap On Our Face

ഇതെഴുതിയത് Nithanth Saseendran –  എന്‍റെ സുഹൃത്താണ്, ഒരു സഖാവാണ്. അത് പലയിടത്തും തെളിഞ്ഞുകാണുന്നുമുണ്ട്. പക്ഷെ (ഇവിടെ ഒരു ‘പക്ഷെ’ക്ക് സ്ഥാനമില്ല. എങ്കിലും കിടക്കട്ടെ ഒരെണ്ണം), വളരെ സ്വാഗതാര്‍ഹമായ, ഗഹനമായ, ചിന്തനീയമായ ഒരു കാര്യമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇതില്‍ പലതും നമ്മള്‍ ഉള്‍പ്പെടെ മിക്കവര്‍ക്കും, രാഷ്ട്രീയഭേദമന്യേ, നേരെ വിരല്‍ ചൂണ്ടുന്നവയാണ്. അതുകൊണ്ടു തന്നെ പങ്കുവയ്ക്കുന്നു.

 

എല്ലാവരും കണക്കാണ് ,ഒരാളും ശരിയല്ല എന്നും പറഞ്ഞു എന്തിനെയും ഒഴുക്കന്‍ മട്ടില്‍ തള്ളി കളയുന്ന ഒരു വിഭാഗം ഉണ്ടല്ലോ നമ്മുടെ നാട്ടില്‍. വിമര്‍ശനത്തില്‍ മുന്‍ നിരയില്‍ നില്ക്കുന്ന ഇക്കൂട്ടര്‍ പക്ഷെ എന്തെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ പങ്കാളികളായി ഇത് വരെ കണ്ടിട്ടില്ല . അരാഷ്ട്രീയരെന്നോ, അരാജകരെന്നൊ ഒക്കെ ആലങ്കാരികമായി വിളിക്കാമെങ്കിലും ഇവരെല്ലാം തന്നെ നല്ല കറ കളഞ്ഞ സ്വാര്‍ത്ഥമതികലാണ്, നല്ല അവസരവാദികളും.തന്ടെതല്ലാത്ത ഒരു വിഷയം ചിന്തിക്കണമെങ്കില്‍ പോലും അതിലെ ലാഭം എന്താണെന്ന് കണക്കു കൂട്ടുന്നവര്‍.

മനുഷ്യ സമൂഹം പിന്നിട്ട വഴികളിലെ സമരങ്ങളോ ,നേടിയെടുത്ത അവകാശങ്ങളോ ഒന്നും തന്നെ അവര്‍ക്ക് അറിയേണ്ടതില്ല .പക്ഷെ അതിന്റെയെല്ലാം ഗുണ ഫലങ്ങള്‍ അനുഭവിക്കാന്‍ മുന്‍ പന്തിയില്‍ തന്നെ ഉണ്ടാകും.കാര്യങ്ങള്‍ എല്ലാം ന്യൂ ജെനെരെഷന്‍ രീതിയില്‍ പറഞ്ഞാലേ തങ്ങള്‍ക്ക് മനസ്സിലാകൂ എന്നവര്‍ നടിക്കും ,കാരണം അവരാണ് കാലത്തിനൊത്ത് മുന്നോട്ടു പോകുന്നവര്‍,ബാകി ഉള്ളവര്‍ എല്ലാം പഴഞ്ജന്‍മാര്‍.

ആള്‍ക്കൂട്ടത്തിലെ ആളാകാന്‍ നിര്‍ബന്ധം കാണിക്കുന്ന ഇവര്‍ക്ക് മറ്റൊന്നും തന്നെ പ്രശ്നമല്ല. പറയുന്നത് മണ്ടത്തരമാണ് എങ്കിലും വേണ്ടില്ല മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ആയാല്‍ മതി . പത്രം വായിച്ചില്ലെങ്കിലും കുഴപ്പമില്ല ,HEADLINES ഉം Breaking news കളും കണ്ടാല്‍ മതിയാകും , ഇന്നത്തെക്കുള്ള വകയായി.

ഏറ്റവും ലേറ്റസ്റ്റ് സിനിമയിലെ പാട്ടിന്റെ വരികള്‍ മൂളാനും,പഴയ സിനിമകളിലെ കോമഡി രംഗങ്ങള്‍ ഓര്‍ത്തെടുക്കാനും അവസരോചിതമായി സാധിക്കണം . പുതിയ സിനിമയുടെ റ്റീസെരൊ , ട്രൈലരോ കൂട്ടത്തില്‍ ആദ്യം കണ്ടാലും മതി .ഏകദേശം നല്ല പൊതു വിജ്ഞാനം ആയി . ഇതൊന്നും ഇല്ലെങ്കിലും വേണ്ടില്ല SANDESHAM എന്നാ സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഓരോ ഡയലോഗും കാണാപാഠം ആയിരിക്കണം.

sandesham-boorshwasikal-Copy-Copy

സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളെ എല്ലാം തന്നെ നല്ലതോ , ചീത്തയോ ആവട്ടെ ,പ്രശ്നമല്ല .പക്ഷെ അത് സംഭവിച്ച രീതിയില്‍ ഒരു വ്യത്യസ്തത ഉണ്ടാകണം എന്ന് മാത്രം . പിന്നെ ഞങ്ങളും അതിന്റെ കൂടെ എന്ന് പ്രഖ്യാപിക്കാന്‍ മടിയില്ല .അതുപോലെ തന്നെ ഒരു വ്യക്തി എന്നാ നിലയില്‍ നീതിയുടെയോ , ന്യായതിന്റെയോ പക്ഷത്തു നില്ക്കും എന്ന് സ്വയം ബോധ്യപ്പെടുതികൊണ്ട് നടക്കുന്ന ഇവര്‍ പക്ഷെ നില്ക്കുന്നതോ വിജയസാധ്യത ഉള്ള പക്ഷത്തു മാത്രം.

വ്യക്തിപരമായ കഴിവുകളുടെ കാര്യത്തില്‍ മോശക്കരല്ലാതെ നില്ക്കുന്ന ഇവര്‍ക്ക് അത് ഉപയോഗിക്കാന്‍ അവസരം നിഷേധിക്കപെടുന്നത് കൊണ്ടാണോ അരാഷ്റ്റ്രീയരും , അരാജക വാദികളും ആയി പോകുന്നത് എന്നാ പ്രസക്തമായ ചോദ്യം ബാകി നില്‍ക്കുമ്പോള്‍ തന്നെ “സ്വന്തം കാര്യം സിന്ദാബാദ് ” എന്നാ പ്രവര്‍ത്തന ശൈലി മാറ്റാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല എന്നതും കാണാം .

എല്ലാ മനുഷ്യര്‍ക്കും പരിമിതികള്‍ ഉണ്ട് ,എന്നാല്‍ സ്വതം പരിമിതികള്‍ സമൂഹത്തിന്റെ നിയമങ്ങള്‍ ആകണം എന്ന് നിര്‍ബന്ധം പിടിക്കാമോ ? എല്ലാവരും കണക്കാണ് എന്നാ വിലയിരുത്തലിനു പിന്നില്‍ താനും കണക്കാണ് എന്നാ കുറ്റബോധം കൂടി ഇല്ലേ എന്നൊരു സംശയം . അത് പക്ഷെ തുറന്നു സമ്മതിക്കാന്‍ തയ്യാറാവില്ല എന്ന് മാത്രം .അത് കൊണ്ടാണ് തന്റെ ചിന്താഗതികള്‍ മാറാന്‍ സാധ്യതയുള്ള ഒരു അന്യെഷനതിലെക്കും അവര്‍ പോകാത്തതും . “minimum effort and maximum benefit “-നിലവില്‍ ഉള്ള ധാരണകള്‍ തിരുത്തണമെങ്കില്‍ പണിയെടുക്കാന്‍ ഒന്നും വയ്യ , വേണമെങ്കില്‍ അറിവ് ഇങ്ങോട്ട് വരട്ടെ അപ്പോള്‍ നോക്കാം . അത് headlines ഉം breaking ന്യൂസ്‌ കളും വേണ്ടുവോളം തരുന്നുമുണ്ട് .

ന്യൂ ജെനെരെഷന്‍ എന്ന് സ്വയം വിളിക്കുന്ന നിങ്ങള്‍ സത്യത്തില്‍ കാലത്തിനൊത്ത് പോകുന്നവരോ , അതോ ഒഴുക്കിനൊത്ത് പോകുന്നവരോ എന്ന് സ്വയം വിലയിരുത്തിയാല്‍ നന്നാകും . ഒഴുക്കിനൊപ്പം പോകാന്‍ എളുപ്പമാണ് ,പക്ഷെ അവര്‍ ഒന്നും തന്നെ ചരിത്രത്തില്‍ ഒരു മാറ്റവും വരുത്തിയതായി കണ്ടിട്ടില്ല. എന്നാല്‍ ഒഴുക്കിനെതിരെ ചിന്തിക്കാന്‍ പോലും പ്രയാസമാണ് ,അത്തരത്തില്‍ ഉള്ളവരുടെ കഠിനാധ്വാനത്തിന്റെ ആകെ തുകയാണ് ഇന്നിന്റെ ചരിത്രം .മറ്റു മൃഗങ്ങളെ പോലെ പ്രകൃതിയില്‍ ജീവിക്കുക മാത്രം ചെയ്യാതെ അതില്‍ ഇടപെടാന്‍ കൂടെ കഴിയുന്നവനാണ് മനുഷ്യന്‍ , അത് കൊണ്ടാണ് പ്രകൃതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ മനുഷ്യന് സാധിക്കുന്നതും.ജനിച്ചു പോയി എന്നത് കൊണ്ട് ജീവിച്ചു തീര്‍ക്കണോ അതോ ജീവിതം മാറ്റങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമോ എന്നത് സ്വയം തീരുമാനിക്കുക ….. ലാല്‍സലാം