അച്ഛന്റെ ഓർമ്മക്ക് ഒരു വർഷം | Remembering My Father

അച്ഛന്റെ ഓർമ്മക്ക് ഒരു വർഷം. ചെരിപ്പിടാത്ത, പിശുക്കനായ അച്ഛന്റെ ഓർമ്മക്ക് ഇന്നേക്ക് ഒരുവർഷം. ചെത്ത് തൊഴിൽ ചെയ്‌തു കിട്ടിയ ഇരുന്നൂറ്റന്പത് രൂപയിൽ താഴെയുള്ള ദിവസക്കൂലി കൊണ്ട് ഒരു കുടുംബം വളർത്തി, ഞാൻ ആവശ്യപ്പെട്ടതെല്ലാം – അതിനുമപ്പുറം – തന്ന് നേരത്തെ അവസാനിച്ച ഒരു ജീവിതമാണ് എനിക്കച്ഛന്റേത്. ഏഴാം ക്ലാസ്സിൽ പഠിക്കുന്നസമയത്ത്, പുസ്തകം വാങ്ങാൻ കഴിവില്ലാത്തതിനാൽ ദിവസങ്ങളോളം ക്ലാസിനു പുറത്തുനിൽക്കേണ്ടി വന്നത് കൊണ്ട് പഠിത്തം അവസാനിപ്പിച്ച് ചെത്തുമുതൽ തേങ്ങ പൊതിക്കൽ വരെ ചെയ്ത് കുടുംബം പുലർത്തിയ അച്ഛന്റെ വില […]

Subsidized Solar and LED Bulb Projects That Might Save You Some Money

സോളാര്‍/എല്‍ഇഡി സബ്സിഡി പ്രൊജെക്ടുകള്‍ ചെറിയൊരു അന്വേഷണം നടത്തി. വളരെ ചെറിയ കുറിപ്പുകള്‍ താഴെ കൊടുക്കുന്നു. ഗാര്‍ഹികആവശ്യത്തിന്. ആര്‍ക്കേലും ഉപകാരപ്പെടുവാണേല്‍ ആയ്ക്കോട്ടെ. 1. പതിനായിരം റൂഫ്ടോപ്‌ സോളാര്‍ പാനല്‍ പദ്ധതി. അനെര്‍ട്ടിന്റെ അഭിമാനപദ്ധതിയാണിത്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പതിനായിരത്തോളം വീടുകളില്‍ റൂഫ് ടോപ്പില്‍ ഓഫ്‌-ഗ്രിഡ് (അതായത്, വീടിനു മുകളില്‍ വയ്ക്കുന്ന സോളാര്‍ പാനല്‍ മുഖേന നമുക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ വൈദ്യുതി ഉദ്പാദിപ്പിച്ചാലും അത് കെഎസ്സിബി ഗ്രിഡിലേക്ക് എടുക്കില്ല, നമ്മള്‍ തന്നെ ഉപയോഗിച്ചുകൊള്ളണം) സോളാര്‍ പാനെലുകള്‍ സ്ഥാപിക്കുക എന്നതാണ് ഉദ്ദേശ്യം. […]

All About Kerala Technological University and How Engineering Education Will Change in Kerala

എഞ്ചിനീയറിംഗ് പഠനം മാറ്റത്തിന്റെ വഴിയില്‍ ഈ വര്‍ഷം മുതല്‍ കേരളത്തിലെ എഞ്ചിനീയറിംഗ് പഠനമേഖലയും, പഠനരീതികളും അടിമുടി മാറുകയാണ്. കേരള സാങ്കേതിക സര്‍വകലാശാലയുടെ വരവോടുകൂടിയാണിത്. This article, in short, was published by Malayala Manorama daily in their Horizon page, on 11-May-2015 നമ്മുടെ സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നകാഴ്ച്ചയാണുള്ളത്. അതോടൊപ്പം, മാറാത്ത പഠനരീതികളും, താഴേക്ക് വീഴുന്ന വിജയശതമാനങ്ങളും, നിലവാരമില്ലാത്ത പഠനപ്രക്രിയകളും, തൊഴില്‍പരത (employability) കുറഞ്ഞ വിദ്യാര്‍ഥിസമൂഹവുമൊക്കെ ഇത്തരുണത്തില്‍ വളരെയേറെ പഴികേട്ടവയാണു. […]

My Tree Challenge

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മനതാരില്‍ വിരിഞ്ഞ മനോഹരമനനത്തില്‍ നിന്നും ഉടലെടുത്ത ആശയത്തിന് ഐക്യദാര്‍ഢ്യം. ‘മൈ ട്രീ ചലഞ്ച്’ ന്‍റെ ഭാഗമായി ഇന്നലെ (സെപ്റ്റംബര്‍ 8) ഞാന്‍ വീട്ടുവളപ്പില്‍ ഒരു ചെറുമരംകൂടി നട്ടു. മൂന്നു സുഹൃത്തുക്കളെ ക്ഷണിക്കുന്നു – അര്‍ജുന്‍ ആര്‍ പിള്ള, നിമിഷ് ജോസഫ്‌, സനീഷ് പുത്തുരത്ത്. This challenge series was first blossomed in the brain of Malayalam superstar Mammootty. Plant a sapling and challenge others to do […]

Engineering Education in Kerala Should Change!

The following article penned by me was published by Asianetnews, a leading TV Channel in Malayalam, on 27-Aug-2014. Read on Asianetnews’ website: http://www.asianetnews.tv/magazine/article/16108_article-on-engineering-education കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രീതി ഇങ്ങനെ പോയാല്‍ എന്താവും? കേരളത്തിലെ തെക്കന്‍ ജില്ലയില്‍നിന്നുള്ള ഒരു വിദ്യാര്‍ഥി ഇക്കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന്റെ സമ്മര്‍ദമാണ് കാരണം. പ്ലസ് ടുവിന് 90 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് വാങ്ങിയ ഈ മിടുക്കന്‍, എന്‍ട്രന്‍സ് കോച്ചിംഗ് തനിക്കു വേണ്ട […]