DPEP and my School Days ~ Some Random Thoughts
നായരമ്പലം ഭഗവതി വിലാസം ഹൈസ്കൂള്‍. വര്ഷം 2000-01. ഏഴാം ക്ലാസില്‍ മാത്രം ഞങ്ങള്‍ക്ക് ഡി.പി.ഇ.പിയായിരുന്നു. എന്റെ ബാച്ചിന് മാത്രം ഒരുവര്ഷം. ഞങ്ങടെ പുറകില്‍ വന്നവര്‍ക്കൊക്കെ മുഴുവനും ഡി.പി.ഇ.പി.സംഭവം ‘ദരിദ്രവാസി പിള്ളാര്‍ എങ്ങനെയെങ്കിലും പഠിച്ചോട്ടെ’ എന്നൊക്കെ സാമൂഹികവിചാരണവിമര്‍ശകവിശാരദവൃന്ദങ്ങള്‍ ഘോരഘോരം വിമര്‍ശനശരങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും സംഗതി എനിക്കങ്ങോട്ട് ഷ്ടായി. കിളികളെ നിരീക്ഷിക്കാനും, ചെടി വളര്‍ത്താനും, സ്വയം ‘ബഡ്ഡു’ ചെയ്യുവാനും (സംഗതി കുളമായെങ്കിലും) ഒക്കെ കഴിഞ്ഞത് ഈ ഒരു വര്‍ഷത്തെ ഡീപ്പീയീപ്പീ കൊണ്ടാണ്. പാലിന്റെ ശുദ്ധിയളക്കാനുള്ള സാധനമാണ് ലാക്ടോമീറ്റര്‍ എന്ന് ആറില്‍ പഠിച്ചപ്പോള്‍, അത് […]