Subsidized Solar and LED Bulb Projects That Might Save You Some Money
സോളാര്‍/എല്‍ഇഡി സബ്സിഡി പ്രൊജെക്ടുകള്‍ ചെറിയൊരു അന്വേഷണം നടത്തി. വളരെ ചെറിയ കുറിപ്പുകള്‍ താഴെ കൊടുക്കുന്നു. ഗാര്ഹികആവശ്യത്തിന്. ആര്‍ക്കേലും ഉപകാരപ്പെടുവാണേല് ആയ്ക്കോട്ടെ. 1. പതിനായിരം റൂഫ്ടോപ് സോളാര്‍ പാനല്‍ പദ്ധതി. അനെര്‍ട്ടിന്റെ അഭിമാനപദ്ധതിയാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പതിനായിരത്തോളം വീടുകളില്‍ റൂഫ് ടോപ്പില്‍ ഓഫ്-ഗ്രിഡ് (അതായത്, വീടിനു മുകളില്‍ വയ്ക്കുന്ന സോളാര്‍ പാനല്‍ മുഖേന നമുക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ വൈദ്യുതി ഉദ്പാദിപ്പിച്ചാലും അത് കെഎസ്സിബി ഗ്രിഡിലേക്ക് എടുക്കില്ല, നമ്മള് തന്നെ ഉപയോഗിച്ചുകൊള്ളണം) സോളാര്‍ പാനെലുകള് സ്ഥാപിക്കുക എന്നതാണ് ഉദ്ദേശ്യം. […]