ഫേസ്ബുക്കില്‍ ‘ബുജി’ ആവാനുള്ള അഞ്ചു വഴികള്‍
- പുതിയതായിറങ്ങുന്ന സിനിമകളെ എല്ലാം തെറിയഭിഷേകം നടത്തുക. IMDB യില്‍ നിന്ന് ഇറാനിയാന്‍ ഇറ്റാലിയന്‍ ഫ്രഞ്ച് പടങ്ങള്‍ കഷ്ടപ്പെട്ട് തപ്പിയെടുത്തു താരതമ്യം ചെയ്യുക തന്തക്കു വിളി കേട്ടാലും താത്വികമായി കമന്റുകളിടുക.
- സര്‍ക്കാരിന്റെ നയങ്ങളെ ഒന്നും നമ്മള്‍ അംഗീകരിക്കരുത്. സര്‍വ്വതിനോടും പരമപുച്ചം മാത്രം പ്രകടിപ്പിക്കുക. ഓരോ മണിക്കൂറും ഇടവിട്ട് പത്രവാര്‍ത്തകളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി പോസ്റ്റ് ഇടണം. ഉത്യോപ്യയിലോ, ഉസ്ബസ്കിസ്ഥാനിലോ പതിനാറാം നൂറ്റാണ്ടില്‍ നടന്ന സംഭവങ്ങളുമായി ഉപമിക്കുന്നതും നല്ലതാണ്.
- ആര്‍ക്കും മനസിലാകാത്ത ചില മഹാത്വാചകങ്ങള്‍ ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ചെയ്യണം. അത് പറഞ്ഞ മഹാത്മാവിനെക്കുറിച്ച് നാട്ടുകാര്‍ കേട്ടിട്ടില്ലെങ്കില്‍ അത്യുത്തമം (നാട്ടുകാര്‍ കഴുതകള്‍ തുലയട്ടെ!).
- കണ്ണില്‍കാണുന്ന എല്ലാ പോസ്റ്റുകളും ലൈക് ചെയ്യുകയോ, പോസ്റ്റുകളില്‍ കയറി കമന്റ് ചെയ്യുകയോ ചെയ്യരുത്. ഷെയര്‍ ചെയ്യാനേ പാടില്ല. വളരെ ‘ഹെവി’ ആയിട്ടുള്ള പോസ്റ്റുകള്‍ മാത്രമേ ലൈക്കോ, ഷെയറോ ചെയ്യാവൂ… ഇല്ലെങ്കില്‍ വില പോകും. ഇപ്പോഴും ഇങ്ങനെ കട്ട ആറ്റിറ്റ്യൂഡ് കാണിക്കണം (ഇനി അഥവാ അത്ര നിര്‍ബന്ധമാണെങ്കില്‍ പീക്ക് സമയത്തില്‍ മാത്രം ചെയ്യുക. ലൈക് കിട്ടും).
- വിവാദമായ വിഷയങ്ങളിലെല്ലാം നമ്മള്‍ അഭിപ്രായം പ്രകടിപ്പിക്കണം. എല്ലാവരും നമ്മുടെ വാക്കുകള്‍ക്കു കാതോര്‍ത്തിരിക്കുകയാണ് എന്ന ബോധം നമുക്കുണ്ടാകണം.
മേല്‍ സൂചിപ്പിച്ച ചേരുവകള്‍ വേണ്ട അളവില്‍ ചേര്‍ത്ത് മെമ്പോടിക്കായി ഒരു ബുജി പ്രൊഫൈല്‍ പടം കൂടി ഇട്ടുകഴിയുമ്പൊ, ‘ഓന്‍ ഒരു സംഭവാട്ടാ’ എന്ന് ആള്‍ക്കാര്‍ പറഞ്ഞു തുടങ്ങിക്കോളും. ഭാവുകങ്ങള്‍ …