അച്ഛന്റെ ഓർമ്മക്ക് ഒരു വർഷം | Remembering My Father

അച്ഛന്റെ ഓർമ്മക്ക് ഒരു വർഷം. ചെരിപ്പിടാത്ത, പിശുക്കനായ അച്ഛന്റെ ഓർമ്മക്ക് ഇന്നേക്ക് ഒരുവർഷം. ചെത്ത് തൊഴിൽ ചെയ്‌തു കിട്ടിയ ഇരുന്നൂറ്റന്പത് രൂപയിൽ താഴെയുള്ള ദിവസക്കൂലി കൊണ്ട് ഒരു കുടുംബം വളർത്തി, ഞാൻ ആവശ്യപ്പെട്ടതെല്ലാം – അതിനുമപ്പുറം – തന്ന് നേരത്തെ അവസാനിച്ച ഒരു ജീവിതമാണ് എനിക്കച്ഛന്റേത്. ഏഴാം ക്ലാസ്സിൽ പഠിക്കുന്നസമയത്ത്, പുസ്തകം വാങ്ങാൻ കഴിവില്ലാത്തതിനാൽ ദിവസങ്ങളോളം ക്ലാസിനു പുറത്തുനിൽക്കേണ്ടി വന്നത് കൊണ്ട് പഠിത്തം അവസാനിപ്പിച്ച് ചെത്തുമുതൽ തേങ്ങ പൊതിക്കൽ വരെ ചെയ്ത് കുടുംബം പുലർത്തിയ അച്ഛന്റെ വില […]

MediClaim Insurance – Why is it Required?

“അല്ല മോനെ, ഇനിയിപ്പോ ആശുപത്രിയില്‍ കിടക്കേണ്ടി വന്നില്ലെങ്കില്‍ ഈ ഏഴായിരം രൂപ പോയില്ലേ” “ഉവ്വ്.” “അപ്പൊ അത് നഷ്ടമല്ലേ”. ഞാന്‍ ഇന്‍ഷുറന്‍സ് എടുക്കുന്ന കാര്യം പറഞ്ഞ ചിലരെങ്കിലും എന്നോട് തിരിച്ചു ചോദിച്ച ഒരു ചോദ്യമാണിത്. കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ്, വീണ്ടും, മനസ്സിലാക്കിപ്പിക്കാനുള്ള കഴിവോ ക്ഷമയോ ഇല്ലാത്തോണ്ട് മാത്രം ആ സംസാരം അവിടെ വച്ച് നിര്‍ത്താറാണ് പതിവ്. പറയുന്നതെല്ലാം വളരെ ക്ഷമയോടെ കേട്ടതിനുശേഷമാണ് ഇങ്ങനെ ചോദിക്കുന്നത്. ഉടനടി ‘അത്രേം കാശ്’ മുടക്കണമല്ലോ എന്ന ദു:ഖമാണ് മെഡിക്ലെയിം ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ […]