Totto-Chan: One of the Best Children’s Books I’ve ever read

ജീവിതത്തില്‍ ചിലരോടൊക്കെ നമുക്ക് അസൂയതോന്നാം; തോന്നും. മനോഹരമായി സംസാരിക്കുന്നവരോട്, നന്നായി എഴുതുന്നവരോട്, നല്ലരീതിയില്‍ ആളുകളുമായി ഇടപെടുന്നവരോട്… അങ്ങനെ അങ്ങനെ ആ അസൂയലിസ്റ്റ് വളര്‍ന്നുപോകാറുണ്ട്. ഏറ്റവും ഒടുവില്‍ ഇങ്ങനെ അസൂയ തോന്നിയത് കുഞ്ഞുടോട്ടോയോടാണ്. വായിക്കുന്തോറും ഒട്ടേറെ ചിന്തിപ്പിക്കുകയും, രസിപ്പിക്കുകയും ചെയ്യുന്ന ഈ ബാലസാഹിത്യം (?) വായിക്കാന്‍ ഇത്രയും വൈകിയതിനു വിഷമം തോന്നായ്കയില്ല (കഴിഞ്ഞ കൊല്ലമാണ് വായിക്കാന്‍ പറ്റിയത്);വായിക്കണമെന്ന് ചെറുപ്പത്തില്‍ ആരും പറഞ്ഞു തന്നുമില്ല. സുഹൃത്ത് ശ്യാം പറഞ്ഞതുപോലെ, ഒരു പുസ്തകത്തിലേക്ക് സ്വയം നടന്നുകയറുമ്പോഴല്ലേ അതിന്റെയൊരു സുഖം. ബാല്യകാലം നല്ല […]

DPEP and my School Days ~ Some Random Thoughts

നായരമ്പലം ഭഗവതി വിലാസം ഹൈസ്കൂള്‍. വര്ഷം 2000-01. ഏഴാം ക്ലാസില്‍ മാത്രം ഞങ്ങള്‍ക്ക് ഡി.പി.ഇ.പിയായിരുന്നു. എന്റെ ബാച്ചിന് മാത്രം ഒരുവര്ഷം. ഞങ്ങടെ പുറകില്‍ വന്നവര്‍ക്കൊക്കെ മുഴുവനും ഡി.പി.ഇ.പി.സംഭവം ‘ദരിദ്രവാസി പിള്ളാര്‍ എങ്ങനെയെങ്കിലും പഠിച്ചോട്ടെ’ എന്നൊക്കെ സാമൂഹികവിചാരണവിമര്‍ശകവിശാരദവൃന്ദങ്ങള്‍ ഘോരഘോരം വിമര്‍ശനശരങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും സംഗതി എനിക്കങ്ങോട്ട് ഷ്ടായി. കിളികളെ നിരീക്ഷിക്കാനും, ചെടി വളര്‍ത്താനും, സ്വയം ‘ബഡ്ഡു’ ചെയ്യുവാനും (സംഗതി കുളമായെങ്കിലും) ഒക്കെ കഴിഞ്ഞത് ഈ ഒരു വര്‍ഷത്തെ ഡീപ്പീയീപ്പീ കൊണ്ടാണ്. പാലിന്റെ ശുദ്ധിയളക്കാനുള്ള സാധനമാണ് ലാക്ടോമീറ്റര്‍ എന്ന് ആറില്‍ പഠിച്ചപ്പോള്‍, അത് […]