“മറ്റു മണ്ടന്മാരും അവിടെയെത്തി കെട്ടാ…”
“ശിക്കാരീ, ഏതോ ഭീകരജീവി എറങ്ങീട്ടൊണ്ട്”
“ഞാ താഴെ വന്നപ്പോ…” (എന്താണാവോ ഈ ‘ഞാ’)
“യിവന്മാരോക്കെ…”
“ഞാ കണ്ണ് തുറക്കുമ്പോ…”
“ഫയങ്കരം”
“ആ മരത്തി ഒരു കാട്ടുപക്ഷി…”
“യെന്തരായിരിക്കും…”
“ഒറപ്പാ…”
“നല്ല ഒറക്കം”
“പയങ്കര സംഭവം തന്നെ”
– ഹോ, ഗൃഹാതുരത്വം വന്നതുകൊണ്ട് അറിയാതെ വാങ്ങി പോയതാ ഇത്തവണത്തെ ബാലരമ (2013 ഓഗസ്റ്റ് 17). ഞാനൊക്കെ നല്ല മലയാളം പഠിച്ചതും, അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ പഠിച്ചതുമെല്ലാം (ആദ്യം) ബാലരമയിലൂടെ തന്നെയാണ്. ആ ബാലരമയാണോ, കുട്ടികളെ ആസ്വദിപ്പിക്കാന്‍ വേണ്ടി ഇങ്ങനെ ഭാഷ നശിപ്പിക്കുന്നത് (മുകളിലെ വാചകങ്ങള്‍ “ശിക്കാരി ശംഭുവില്‍ നിന്ന്കു എടുത്തതാണ്ട്). ഇനി കുട്ടികള്‍ “ഫാരതം” എന്നും മറ്റും എഴുതിയാല്‍ തെറ്റുപറയാനാകില്ല.
നിര്‍ത്തി, ഇനി വാങ്ങില്ല!
സ്വന്തം,
TAA.