For those who are in search of the basic details of GATE examination. Might not be useful to those who already know what GATE is. This article was written based on GATE 2013.
ഗേറ്റ് 2013
ലേഖനം | ടി. എ. അരുണാനന്ദ്
ഇന്ത്യയില്‍ എഞ്ചിനീയറിംഗ് രംഗത്തെ പോസ്റ്റ് ഗ്രാജുവേറ്റ് അഡ്മിഷനു വേണ്ടിയുള്ള ‘ഗേറ്റ്’ (GATE – Graduate Aptitude Test in Engineering) പരീക്ഷക്കുള്ള നോടിഫിക്കേഷന്‍ പുറത്തിറങ്ങി. എം. ടെക്/എം. എസ്/എം. എസ്. സി. (ടെക്) മുതലായ കോഴ്സുകളുടെ പ്രവേശനത്തിനായി നടത്തപ്പെടുന്ന ഗേറ്റിന്റെ നടത്തിപ്പ് ചുമതല ഈ വര്ഷം ഐ.ഐ.ടി ബോംബയ്ക്കാണ്. വര്‍ഷാവര്‍ഷം ‘ഗേറ്റ്’ എഴുതുന്നവരുടെ എണ്ണം കുതിച്ചുയരുന്നത് ഈ പരീക്ഷയോടുള്ള എഞ്ചിനീയറിംഗ് വിദ്യാര്ധികളുടെ പ്രിയം ആണ് കാണിക്കുന്നത്. അധ്യാപക രംഗത്തും മറ്റും ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായതോടെ പരീക്ഷര്തികളുടെ എണ്ണം കൂടി. കൂടാതെ, ഐ.ഐ.ടി, ഐ.ഐ.എസ്.സി, എന്‍.ഐ.ടി, ഐ.ഐ.ഐ.ടി മുതലായ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും ഗവേഷണങ്ങള്‍ക്കും മറ്റും ഗേറ്റ് സ്കോറുകള്‍ക്ക് പരിഗണന നല്‍കി തുടങ്ങിയതും, ഐ.ഓ.സി.എല്‍, ബാര്‍ക്ക്, ബി.പി.സി.എല്‍ മുതലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഗേറ്റ് ശകരെ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയതും മത്സരം കടുത്തതാക്കുന്നു. ഗേറ്റ് 2013 പരീക്ഷയുടെ വിശേഷങ്ങള്‍ ചുവടെ:
പരീക്ഷ യോഗ്യത
ബി. ഇ./ബി.ടെക് ബിരുദമോ, തത്തുല്ല്യമോ, എം.എ/എം.എസ്.സി/എം.സി.എ. ബിരുദമോ തത്തുല്ല്യമോ ആണ് ഗേറ്റ് 2013-നുള്ള അടിസ്ഥാന യോഗ്യത. ഇത് കൂടാതെ, ഇന്റഗ്രേറ്റഡ് എം.ടെക്/എം.ഇ ഉള്ളവര്‍ക്കും അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ധികളും പരീക്ഷക്ക് യോഗ്യരാണ്. പക്ഷെ, പ്രീ-ഫൈനല്‍ വര്‍ഷക്കാര്‍ യോഗ്യരല്ല.
പരീക്ഷ വിഷയങ്ങള്‍
ആകെ 21 വിഷയങ്ങളാണ് ഗേറ്റ് 2013 ല്‍ ഉള്ളത്. ഇവയില്‍ ഒരു വിഷയത്തിനു മാത്രമേ ഒരാള്‍ക്ക് അപേക്ഷ നല്‍കുവാന്‍ കഴിയൂ. ഇത്തവണ 15 വിഷയങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയും, 6 വിഷയങ്ങള്‍ക്ക് ഓഫ്‌ലൈന്‍ പരീക്ഷയുമാണ് നടത്തുന്നത്.
പരീക്ഷ കേന്ദ്രങ്ങള്‍
രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ എല്ലാം തന്നെ പരീക്ഷ സൗകര്യം ഒരുക്കിയിട്ടുണ്ട്. കേരളത്തിലുള്ള പരീക്ഷ കേന്ദ്രങ്ങള്‍ ഇവയാണ് (ഈ ലിസ്റ്റില്‍ ഇനിയും മാറ്റങ്ങള്‍ വന്നേക്കാം):
ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങള്‍: കഞ്ഞിരപ്പള്ളി, കണ്ണൂര്‍, കോട്ടയം, കൊല്ലം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം.
ഓഫ്‌ലൈന്‍ പരീക്ഷ കേന്ദ്രങ്ങള്‍: ആലപ്പുഴ, ചെങ്ങന്നൂര്‍, കഞ്ഞിരപ്പള്ളി, കണ്ണൂര്‍, കോട്ടയം, കൊല്ലം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കോതമംഗലം, എറണാകുളം, തിരുവനന്തപുരം.
അപേക്ഷകള്‍
അതാതു ഗേറ്റ് സോണല്‍ ഓഫീസിന്റെ വെബ്‌സൈറ്റില്‍ വേണം അപേക്ഷ നല്‍കുവാന്‍. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ഏതു സോണില്‍ ആണ് പെടുന്നതെന്നരിയാന്‍ ഐ.ഐ.ടി. ബോംബെയുടെ ഗേറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അതാത് സോണല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു ഓണ്‍ലൈന്‍ ആയി വിവരങ്ങള്‍ നല്‍കുക. കൃത്യമായതും, ഉപയോഗത്തിലുള്ളതുമായ ഇമെയില്‍ ഐഡി വേണം രെജിസ്ട്രേഷന്‍ സമയത്ത് നല്‍കുവാന്‍. പരീക്ഷ വിഷയം തെരഞ്ഞെടുക്കുമ്പോള്‍ തന്നെ പരീക്ഷ കേന്ദ്രത്തിനായി രണ്ടു സ്ഥലങ്ങള്‍ നമുക്ക് തെരഞ്ഞെടുക്കാം. സ്ഥല ലഭ്യത അനുസരിച്ച് ഇവയില്‍ ഒന്നാണ് അനുവദിക്കപ്പെടുക.
അപേക്ഷാസമയത്ത് ഫോട്ടോ, ഒപ്പ് എന്നിവ സ്കാന്‍ ചെയ്തു അപ്‌ലോഡ് ചെയ്യണം. ഇത് കൂടാതെ, കാറ്റഗറി സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയും (ബാധകമെങ്കില്‍ മാത്രം) സ്കാന്‍ ചെയ്തു അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടാതെ, ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ പ്രിന്റ് ചെയ്തു ഫോട്ടോഗ്രാഫ് പതിച്ച്, ആവശ്യപ്പെട്ടിരിക്കുന്ന ഇടങ്ങളില്‍ ഒപ്പിട്ടശേഷം, ആവശ്യമായ രേഖകള്‍ സഹിതം, അതാതു ഗേറ്റ് സോണല്‍ ഓഫീസിലേക്ക് അയച്ചു കൊടുക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സമയത്ത് ബിരുദം നേടിക്കഴിഞ്ഞവര്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, പ്രോവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, കോഴ്സ് പൂര്തീകരണ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അവസാന വര്‍ഷ വിധ്യാര്തികളും, മുഴുവന്‍ വിഷയങ്ങളും പാസ്സാകാത്ത കോഴ്സ് സമയം പൂര്‍ത്തീകരിച്ചവരും അതാതു കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പ് വാങ്ങിയതിനു ശേഷം വേണം ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പി, ഗേറ്റ് സോണല്‍ ഓഫീസിലേക്ക് അയക്കുവാന്‍. മുഴുവന്‍ വിഷയങ്ങളും ജയിച്ചിട്ടില്ലാത്തവര്‍, മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റിനോടൊപ്പം, അവസാന വര്‍ഷത്തെ ഏതെങ്കിലും ഒരു മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി കൂടി അയക്കേണ്ടതാണ്.
പരീക്ഷ ഫീസ് രണ്ടു രീതിയില്‍ അടയ്ക്കാം: ഓണ്‍ലൈന്‍ ബാങ്കിംഗ് മുഖേനയോ, ബാങ്ക് ചെല്ലാന്‍ വഴിയോ. ബാങ്ക് ചെല്ലാന്‍ വഴി അടക്കുന്നവര്‍, ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ സമര്‍പ്പിച്ചു പി.ഡി.എഫ് കോപ്പി ലഭിച്ചതിനു ശേഷം 48 മണിക്കൂര്‍ കഴിഞ്ഞു മാത്രമേ പണമടയ്ക്കാന്‍ ബാങ്കിനെ സമീപിക്കാവൂ. കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലാണ് ചെല്ലാന്‍ വഴി പണമടക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
അഡ്മിറ്റ് കാര്‍ഡ്
അഡ്മിറ്റ് കാര്‍ഡുകള്‍ അതാത് ഗേറ്റ് സോണല്‍ ഓഫീസിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡിസംബര്‍ 5 മുതല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അഡ്മിറ്റ് കാര്‍ഡുകള്‍ തപാലില്‍ അയക്കുന്നതല്ല.
പരീക്ഷ തീയ്യതി, സമയം
ഓണ്‍ലൈന്‍ പരീക്ഷ വിഷയങ്ങള്‍: AR, CE, GG, MA, MT, PH, TF: ജനുവരി 20, 2013 (9:00 AM-12:00 PM)
ഓണ്‍ലൈന്‍ പരീക്ഷ വിഷയങ്ങള്‍: AE, AG, BT, CH, CY, MN, XE, XL: ജനുവരി 20, 2013 (2:00 PM-5:00 PM)
ഓഫ്‌ലൈന്‍ പരീക്ഷ വിഷയങ്ങള്‍: CS, ME, PI: ഫെബ്രുവരി 10, 2013 (9:00 AM – 12:00 PM)
ഓഫ്‌ലൈന്‍ പരീക്ഷ വിഷയങ്ങള്‍: EC, EE, IN: ഫെബ്രുവരി 10, 2013 (2:00 PM – 5:00 PM)
പരീക്ഷ
പരീക്ഷ ദിവസം, പ്രിന്റ് ചെയ്ത അഡ്മിറ്റ് കാര്‍ഡും, ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡിന്റെ (വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, കോളേജ് ഐഡി, മുതലായവയില്‍ ഏതെങ്കിലും ഒന്നിന്റെ) ഒറിജിനലുമായി വേണം പരീക്ഷ ഹാളില്‍ എത്തുവാന്‍. തിരിച്ചറിയല്‍ രേഖയുടെ ഫോടോസ്ടറ്റ് കോപ്പി സ്വീകാര്യമല്ല.
എല്ലാ വിഷയങ്ങള്‍ക്കും പരമാവധി 3 മണിക്കൂറില്‍ 65 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം; ആകെ 100 മാര്‍ക്കാണുള്ളത്. ഇതില്‍, അതാതു വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പുറമേ, 15 മാര്‍ക്കിനുള്ള അഭിരുചി പരീക്ഷണ (General Aptitude) ചോദ്യങ്ങളും ഉണ്ടാകും. ഓണ്‍ലൈന്‍ പരീക്ഷകളില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ക്ക് പുറമേ, സംഖ്യകള്‍ ഉത്തരമായി വരുന്ന, ഓപ്ഷനുകള്‍ ഇല്ലാത്ത, ചോദ്യങ്ങളും ഉണ്ടാകും. ഈ പരീക്ഷകള്‍ നടക്കുമ്പോള്‍, റഫ് വര്‍ക്കുകള്‍ ചെയ്യുന്നതിനായി പേപ്പര്‍ നല്ക്കുന്നതായിരിക്കും. കമ്പ്യൂട്ടറിന്റെ കീബോര്‍ഡ് പ്രവര്‍ത്തന രഹിതമാക്കിയിരിക്കും. മൗസ് മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളു.
ഓഫ് ലൈന്‍ പരീക്ഷകള്‍ ഒ.എം.ആര്‍ ഷീറ്റ് മുഖേനയാണ് നടത്തുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, കറുത്ത മാഷിയുള്ള ബോള്‍ പോയിന്റ് പേനകൊണ്ട് വേണം ഉത്തരം രേഖപ്പെടുത്താന്‍. മറ്റു നിറമുള്ള പേനകളോ, പെന്‍സിലോ അനുവദിക്കുന്നതല്ല. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു വേണം ഉത്തരങ്ങള്‍ രേഖപ്പെടുത്താന്‍. ഒരിക്കല്‍ രേഖപ്പെടുതിക്കഴിഞ്ഞാല്‍ പിന്നീട് തിരുത്തുവാന്‍ കഴിയില്ല. ഓരോ ചോദ്യത്തിനും 1 /3 ഭാഗം നെഗറ്റീവ് മാര്‍ക്ക് ഉണ്ടെന്നുള്ള കാര്യവും ശ്രദ്ധിക്കണം.
പരീക്ഷാഫലം
പരീക്ഷാഫലം മാര്‍ച്ച് 15, 2013 രാവിലെ 10 മണിക്ക് അതാത് ഗേറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാകും.
സ്കോര്‍, സ്കോര്‍ കാര്‍ഡ്
ഈ വര്‍ഷം മുതല്‍ പുതിയ ഒരു സൂത്രവാക്യം ഉപയോഗിച്ചാണ് ഗേറ്റ് സ്കോര്‍ കണക്കാക്കുന്നത്. സൂത്രവാക്യം താഴെക്കൊടുക്കുന്നു:
S=Sq+(St-Sq)M-MqMt-Mq
S = വിദ്യാര്‍ഥിയുടെ സ്കോര്‍
M = വിദ്യാര്‍ഥിക്ക് ലഭിച്ച മാര്‍ക്ക്
Mq = ജനറല്‍ വിഭാഗത്തിന്റെ കട്ട്-ഓഫ് മാര്‍ക്ക്
Mt = വിഷയത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ 10 അല്ലെങ്കില്‍ 0 .1 % (ഏതാണോ വലുത്, അത്) പേരുടെ മര്കിന്റെ ശരാശരി.
Sq = Mq ക്ക് ലഭിച്ച സ്കോര്‍
St = Mtക്ക് ലഭിച്ച സ്കോര്‍
ഗേറ്റ് പരീക്ഷയിലെ ഓരോ വിഷയത്തിന്റെയും കട്ട്-ഓഫ് മാര്‍ക്ക് നിശ്ചയിക്കാനുള്ള പരമാധികാരം അതാത് കമ്മിറ്റികള്‍ക്കാണ്. ഈ കട്ട്-ഓഫ് മാര്‍ക്കിനു മുകളില്‍ നേടുന്നവര്‍ക്ക് ഗേറ്റ് സ്കോര്‍ കാര്‍ഡുകള്‍ തപാലില്‍ അയച്ചു തരുന്നതായിരിക്കും. ശ്രദ്ധിക്കുക: സ്കോര്‍ കാര്‍ഡ് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതല്ല.
ഗേറ്റ് സ്കോര്‍ കാര്‍ഡിന്, ഫലം പ്രഖ്യാപിക്കുന്ന തീയ്യതി മുതല്‍ 2 വര്‍ഷത്തെ പ്രാബല്യമാണുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഐ.ഐ.ടി. ബോംബയുടെ ഗേറ്റ് 2013 വെബ്സൈറ്റ്: http://www.gate.iitb.ac.in/gate2013
ഗേറ്റ് 2013 – പ്രധാന മാറ്റങ്ങള്‍ ഒറ്റ നോട്ടത്തില്‍
|
ഓര്‍മിക്കേണ്ട തീയ്യതികള്‍
|